അച്ചയും അമ്മയും എല്ലായ്‌പ്പോഴും മകളെ കുറിച്ചോര്‍ത്ത് അഭിമാനിക്കും! സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിര്‍ത്തുക! ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടുന്നു, ഹാപ്പി 16 .. പാത്തൂന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണിമയും


കൊച്ചി: ( 29.10.2020) മലയാളികള്‍ക്ക് ഏറെ പ്രിയങ്കരരായ താരദമ്ബതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരും തങ്ങളുടെ തിരക്കുകള്‍ക്കിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. മകള്‍ പ്രാര്‍ത്ഥനയുടെ പിറന്നാളാണ് ഒക്ടോബര്‍ 29 വ്യാഴാഴ്ച. മകളുടെ ജന്മദിനത്തില്‍ ഇന്ദ്രജിത്ത് പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അച്ചയും അമ്മയും എല്ലായ്‌പ്പോഴും മകളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുമെന്ന് ഇന്ദ്രജിത്ത് കുറിക്കുന്നു.

‘ഒരു ചെറിയ പെണ്‍കുട്ടിയില്‍ നിന്ന് ഇന്നത്തെ ദയാലുവായ, സെന്‍സിറ്റീവായ സുന്ദരിയായ വ്യക്തിയിലേക്ക് നീ വളരുന്നത് ഒരു അത്ഭുതകരമായ യാത്രയാണ്. ഞാന്‍ നിന്നില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു പാത്തൂ, അതിന് ഞാന്‍ നന്ദി പറയുന്നു! നിനക്ക് വളരെയധികം സ്‌നേഹമുള്ള ഒരു സ്വര്‍ണ ഹൃദയം ഉണ്ട്, അതാണ് പ്രധാനം. അച്ചയും അമ്മയും എല്ലായ്‌പ്പോഴും നിന്നെക്കുറിച്ച്‌ അഭിമാനിക്കും! സംഗീതവും നിഷ്‌കളങ്കതയും സജീവമായി നിലനിര്‍ത്തുക! ഞാന്‍ നിന്നെ ഇഷ്ട്ടപ്പെടുന്നു. ഹാപ്പി 16 ..’ഇന്ദ്രജിത്ത് കുറിക്കുന്നു.

പൂര്‍ണിമയും മകള്‍ക്ക് ആശംസകര്‍ നേര്‍ന്നു. ‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വര്‍ഷങ്ങള്‍. സുന്ദരിയായ മകളേ, ജന്മദിനാശംസകള്‍,” എന്നാണ് പൂര്‍ണിമ കുറിക്കുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...