ഇടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്

ടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്. സീറ്റ് വിഭജനത്തില്‍ പിജെ ജോസഫ് കടുംപിടിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുന്നണിയിലെ അവശേഷിക്കുന്ന സീറ്റ് തർക്കം കൂടി വേഗത്തിൽ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്.

അങ്കത്തീയതി കുറിച്ചതോടെ മെല്ലെ ആയിരുന്ന ചർച്ചകൾക്ക് യു.ഡി.എഫ് വേഗം കൂട്ടുകയാണ്. മുസ്ലിം ലീഗുമായുള്ള സീറ്റ് വെച്ചുമാറ്റ ചർച്ചകൾ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കടും പിടുത്തത്തിൽ അയവ് വരുത്തുക, ആർഎസ്പിയുമായി അഞ്ച് സീറ്റിന്‍റെ കാര്യത്തിലെ അന്തിമ ധാരണ ഇങ്ങനെ എല്ലാം തിങ്കളാഴ്ചയോടെ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമം.

സി.എം.പിക്ക് മൂന്ന് സീറ്റ് ആവശ്യത്തെ ഒന്നോ രണ്ടോ സീറ്റ് നൽകുക. അനൂപ് ജേക്കബിനും ഫോർവേഡ് ബ്ലോക്കിനും ഒരോ സീറ്റും നൽകി പാലക്ക് പുറമേ ഒരു സീറ്റു കൂടി നൽകി മാണി സി. കാപ്പനുമായി ധാരണയാകാനാണ് സാധ്യത. കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ച് അംഗീകാരം നേടാനായി മൂന്നാം തീയതി ഡൽഹിയിൽ ചർച്ച നടക്കും ആതിനു ശേഷം കോൺഗ്രസ് സ്ഥാനാർഥികളെ ഒന്നിച്ച് പ്രഖ്യാപിക്കാനാണ് ശ്രമം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...