ഈ ചിത്രം പുറത്തിറങ്ങുമ്ബോള്‍ എനിക്ക് നന്നായി നിവര്‍ന്ന് നില്‍ക്കണം; ദിലീപ് പറഞ്ഞത് ആ ഒരൊറ്റ കാര്യം മാത്രം; ജോണി ആന്റണി


മലയാളികളുടെ പ്രിയ താരം ദിലീപിനെക്കുറിച്ച്‌ അധികം ആര്‍ക്കുമറിയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്തി ജോണി ആന്റണി രം​ഗത്ത്. നടന്‍ പണ്ടു പറഞ്ഞ കാര്യങ്ങളാണ് താരം വ്യക്തമാക്കിയത്.

ജനപ്രിയ താരം ദിലീപ് -ജോണി ആന്റണി ചിത്രം സി ഐഡി മൂസ വലിയ വിജയമാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ചിത്രത്തിലെ കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ് ഇന്നും.

പക്ഷെ, ദിലീപിനെ കുറിച്ച്‌ ജോണി ആന്റണി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുകയാണ്. ദിലീപ് നിര്‍മ്മിച്ചതു കൊണ്ടാണ് ആ സമയത്ത് സി ഐഡി മൂസയ്ക്ക് അത്രയ്ക്കും പബ്ലിസിറ്റി ലഭിച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

കൂടാതെ ആ സിനിമയുടെ മേക്കിംഗ് സമയത്തെല്ലാം എനിക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് അദ്ദേഹം നല്‍കിയത്. അന്ന് ചോദിക്കുന്ന ഫെസിലിറ്റികളെല്ലാം അദ്ദേഹം ഒരുക്കിതന്നു. എത്രത്തോളം നന്നാക്കാന്‍ പറ്റുമോ അത്രത്തോളം സിനിമ നന്നാക്കാന്‍ കഴിഞ്ഞു. അന്ന് ദിലീപ് പറഞ്ഞത് ഒറ്റക്കാര്യം മാത്രമായിരുന്നു. സിനിമ കഴിയുമ്ബോള്‍ എനിക്ക് നിവര്‍ന്ന് നില്‍ക്കണം. ആള്‍ക്കാര് കുറ്റം പറയരുത് എന്ന് പറഞ്ഞു, സിനിമ വിജയമാകുകയും ചെയ്തു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....