ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് തോല്‍വി


ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത, നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ് 172 റണ്‍സാണെടുത്തത്. ശുഭ്മാന്‍ ഗില്ലിനൊപ്പം ഈ സീസണില്‍ ഓപ്പണിങ് വിക്കറ്റില്‍ കൊല്‍ക്കത്തയുടെ ആദ്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തി റാണ കരുത്തുകാട്ടി. ഈ സീസണിലാദ്യമായാണ് കൊല്‍ക്കത്തയുടെ ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ പവര്‍പ്ലേ അതിജീവിക്കുന്നത്. ഗില്‍ 17 പന്തില്‍ നാലു ഫോറുകളോടെ 26 റണ്‍സെടുത്ത് പുറത്തായി. ഏഴു പന്തില്‍ ഏഴു റണ്‍സെടുത്ത സുനില്‍ നരെയ്ന്‍, 12 പന്തില്‍ 15 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവര്‍ നിരാശപ്പെടുത്തി. ദിനേഷ് കാര്‍ത്തിക് 10 പന്തില്‍ 21 റണ്‍സോടെയും രാഹുല്‍ ത്രിപാഠി രണ്ടു പന്തില്‍ മൂന്നു റണ്‍സോടെയും പുറത്താകാതെ നിന്നു.
എട്ടാം ഓവറിന്റെ രണ്ടാം പന്തില്‍ കരണ്‍ ശര്‍മ, അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഓപ്പണിങ് സഖ്യത്തെ പിരിച്ചു. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡ്. 17 പന്തില്‍ 26 റണ്‍സായിരുന്നു ഗില്ലിന്റെ സമ്ബാദ്യം. പിന്നീട് ക്രസീലെത്തിയത് സുനില്‍ നരെയ്ന്‍. തൊട്ടടുത്ത ഓവറില്‍ തന്നെ നരെയ്ന്‍ മടങ്ങി. ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത നരെയ്നെ സാന്റ്നര്‍ ജഡേജയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു.

പിന്നീടെത്തിയ റിങ്കു സിങ്ങിനെ 13-ാം ഓവറില്‍ രവീന്ദ്ര ജഡേജ പുറത്താക്കി. അഞ്ചാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗനെ കൂട്ടുപിടിച്ച്‌ നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡ് മെല്ലെ ചലിപ്പിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 44 റണ്‍സെടുത്തു. അതില്‍ മോര്‍ഗന്റെ സംഭാവന അഞ്ച് റണ്‍സ് മാത്രം. 17-ാം ഓവറില്‍ റാണയെ ലുങ്കി എന്‍ഗിഡി പുറത്താക്കുമ്ബോള്‍ കൊല്‍ക്കത്ത 137/4 എന്ന നിലയിലായിരുന്നു.

മുന്‍ ക്യാപ്റ്റന്‍ ദിനേഷ് 10 പന്തില്‍ മൂന്നു ബൗണ്ടറികളുടെ അകമ്ബടിയോടെ 21 റണ്‍സെടുത്തു. അവസാന ഓവറില്‍ ഒയിന്‍ മോര്‍ഗനെ (12 പന്തില്‍ 15) എന്‍ഗിഡി പുറത്താക്കി. രാഹുല്‍ ത്രിപാഠി (2 പന്തില്‍ 3) പുറത്താകാതെ നിന്നു. ചെന്നൈയ്ക്കായി ലുങ്കി എന്‍ഗിഡി നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍, രവീന്ദ്ര ജഡേജ, കാണ്‍ ശര്‍മ എന്നിവരം ഓരോ വിക്കറ്റ് സ്വന്തമാക്കി.

വിജയലക്ഷ്യമായ 173 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയെ അവസാന രണ്ടു പന്തില്‍ സിക്‌സര്‍ നേടിയ രവീന്ദ്ര ജഡേജയാണ് വിജയത്തിലേക്ക് നയിച്ചത്. അര്‍ധസെഞ്ചുറി തികച്ച ഋതുരാജ് ഗെയ്ക്വാദ് (53 പന്തില്‍ 72), അമ്ബാട്ടി റായുഡു (20 പന്തില്‍ 38), രവീന്ദ്ര ജഡേജ (11 പന്തില്‍ 31) എന്നിവരുടെ പ്രകടനമാണ് ചെന്നൈ ഇന്നിങ്‌സിന് കരുത്തായത്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും പാറ്റ് കമ്മിന്‍സും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഋതുരാജ് ഗെയ്ക്വാദ് തുടര്‍ച്ചയായ രണ്ടാം ഇന്നിങ്‌സിലും അര്‍ധസെഞ്ചുറി നേടി. ഒന്നാം വിക്കറ്റില്‍ ഷെയ്ന്‍ വാട്‌സനുമായി (19 പന്തില്‍ 14) ചേര്‍ന്ന് 50 റണ്‍സ് ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു. എട്ടാം ഓവറില്‍ വാട്‌സണ്‍ പുറത്തായതിനു ശേഷം പിന്നീടെത്തിയ അമ്ബാട്ടി റായുഡുവുമായി ചേര്‍ന്ന്, ഗെയ്ക്വാദ് അനായാസം ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും 13-ാം ഓവറില്‍ 20 പന്തില്‍ 38 റണ്‍സെടുത്ത റായുഡുവിനെ പാറ്റ് കമ്മിന്‍സ് നരെയ്ന്റെ കൈകളില്‍ എത്തിച്ചു.

ക്യാപ്റ്റന്‍ എം.എസ്.ധോണി ഇത്തവണയും തിളങ്ങിയില്ല. നാല് പന്തില്‍ ഒരു റണ്‍സെടുത്ത ധോണിയെ 15-ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ ബൗള്‍ഡാക്കി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍ ചെന്നൈ. സാം കറനും ഗെയ്ക്വാദും പുറത്തായതോടെ ചെന്നൈയ്ക്ക് ആശങ്കയായി. ഫെര്‍ഗൂസണ്‍ എറിഞ്ഞ 19-ാം ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ രവീന്ദ്ര ജഡേജ 20 റണ്‍സ് അടിച്ചുകൂട്ടിയതോടെ ചെന്നൈയ്ക്ക് വീണ്ടും ജീവന്‍വച്ചു. ഇന്നിങ്‌സിന്റെ അവസാന 2 പന്തില്‍ 7 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയെ തുടര്‍ച്ചയായി സിക്‌സര്‍ പറത്തി ജഡേജയാണ് വിജയിപ്പിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...