കൊച്ചി: ഇടത് സര്‍ക്കാറിന്റെ ഒാണകിറ്റില് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കിറ്റിലുള്ളത് നിലവാരം കുറഞ്ഞ ഏലക്കയാണ്. കര്‍ഷകരെ കബളിപ്പിച്ചു കൊണ്ട് കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും സതീശന് ആരോപിച്ചു.
തമിഴ്നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നില്‍. സാധാരണക്കാരും പാവപ്പെട്ടവരുമായ 25 ലക്ഷത്തോളം പേര്‍ക്ക് ഒാണകിറ്റ് കൊടുത്തിട്ടില്ലെന്നും വി.ഡി. സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് 92 ലക്ഷം കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 84 ലക്ഷത്തോളം പേരും സൗജന്യ ഭക്ഷ്യക്കിറ്റ് കൈപ്പറ്റുന്നുണ്ടെന്നാണ് പൊതുവിതരണ വകുപ്പിന്റെ കണക്ക്. വ്യാഴാഴ്ച വൈകീട്ടുവരെ 60 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് നല്‍കാനായത്.
ആഗസ്റ്റ് 16ഒാടെ ഓണക്കിറ്റ് വിതരണം പൂര്‍ത്തീകരിക്കുമെന്ന് എല്ലാ റേഷന്‍ കടകളിലും നേരത്തേ തന്നെ വലിയ വാള് പോസ്റ്ററിലൂടെ അറിയിച്ചിരുന്നെങ്കിലും ഉത്രാട ദിവസത്തേക്കു പോലും മതിയായ കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിയിട്ടില്ല. ആവശ്യത്തിന് സാധനങ്ങള്‍ കിട്ടാതായതോടെ ഓണത്തിന് മുമ്ബ് ഭക്ഷ്യക്കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം പാളിയത്.