ഓണക്കിറ്റിലെ മുളകുപൊടിയില്‍ മനുഷ്യ, മൃഗ വിസര്‍ജ്യങ്ങളില്‍ കാണുന്ന സാല്‍മൊണല്ല ബാക്ടീരിയയെ കണ്ടെത്തി


തിരുവനന്തപുരം : ഓണത്തിന് റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്ത കിറ്റിലെ പപ്പടവും ശര്‍ക്കരയും ഭക്ഷ്യയോഗ്യമല്ലെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ
കിറ്റിലെ മുളകുപൊടിയും ഭക്ഷ്യയോഗ്യമല്ലെന്നാണ് റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

മനുഷ്യ, മൃഗ വിസര്‍ജ്യങ്ങളില്‍ കാണുന്ന സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യമാണ് മുളകുപൊടിയില്‍ കണ്ടെത്തിയത്. ഓണക്കിറ്റിലെ പപ്പടം വിതരണം ചെയ്ത കമ്ബനി തന്നെയാണ് മുളകുപൊടിയും നല്‍കിയത്. കോന്നി സിഎഫ്‌ആര്‍ഡിയില്‍ പരിശോധിച്ച മുളകുപൊടി സാംപിള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് ഓണക്കിറ്റിലെ വിതരണത്തിന് മുമ്ബ് തന്നെ കണ്ടെത്തിയിരുന്നു.
മുളകുപൊടിയുടെ പരിശോധന ഫലം വന്ന ഉടന്‍ തന്നെ ഡിപ്പോകളില്‍ നിന്നും ഔട്ടിലെറ്റുകളില്‍ നിന്നും ഇവ മാറ്റണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഓണക്കിറ്റില്‍ ഇവ ഉള്‍പ്പെട്ടിരുന്നു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഡിപ്പോകളിലേക്കാണ് ഈ മുളകുപൊടി നല്‍കിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....