കൊച്ചിഃ സംസ്ഥാനത്തെ കടകള്‍ തുറക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. വസ്ത്രവ്യാപാരശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് ജസ്റ്റിസ് ആര്. രവിയുടെ ബെഞ്ച് ഇക്കാര്യം സൂചിപ്പിച്ചത്. തീരുമാനം അടുത്ത വ്യാഴാഴ്ചയ്ക്കു മുന്‍പ് കോടതിയെ അറിയിക്കാനും നിര്‍ദേശിച്ചു.
കോരളത്തില്‍ ആള്‍ക്കുട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നില്ല. പൊതു ഇടങ്ങളില്‍ ആളുകള്‍ വളരെക്കൂടുതല്‍ സംഘടിക്കുന്നു. ജനങ്ങള്‍ മാസ്ക് ധരിക്കുന്നതു മാത്രമാണ് ഏക മുന്‍കരുതല്‍. ഈ അവസ്ഥ മാറണം. സുരക്ഷിതമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അതു നടപക്കാനും സര്‍ക്കാര്‍ തയാറാകണമെന്നും കോടതി. എന്നാല്‍, വിദഗ്ധ സമതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക മാത്രമാണു സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് ചൂണ്ടിക്കാട്ടി.