കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്


ദുബായ്:‌ കരുത്തരായ ഡല്‍ഹി ക്യപിറ്റല്‍സിനെ 88 റണ്‍സിന്‌ തകര്‍ത്ത്‌ ഹൈദരാബാദ്‌. സാഹയുടെ മിന്നും ബലത്തില്‍ ബലത്തില്‍ 200ന്‌ മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയ ഹൈദരാബാദ്‌ 19ാം ഓവറില്‍ 131 റണ്‍സില്‍ നില്‍ക്കെ ഡല്‍ഹിയെ ഓള്‍ഔട്ടാക്കി.

മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയ റാഷിദ്‌ ഖാനും രണ്ട്‌ വീതം വിക്കറ്റ്‌ വീഴ്‌ത്തിയ എസ്‌ ശര്‍മയുമാണ്‌ ഡല്‍ഹിയെ തകര്‍ക്കാന്‍ മുന്‍ ല്‍ നിന്നത്‌. 35 പന്തില്‍ നിന്ന്‌ 36 റണ്‍സ്‌ നേടിയ റിഷഭ്‌ പന്താണ്‌ ഡല്‍ഹി നിരയിലെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്‌. സീസണില്‍ തുടരെ രണ്ട്‌ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സന്ദീപിന്‌ വിക്കറ്റ്‌ സമ്മാനിച്ച്‌ മടങ്ങി.

ജയത്തോടെ ഹൈദരാബാദ്‌ പോയിന്റ്‌ ടേബിളില്‍ ആറാം സ്ഥാനത്തേക്ക്‌ എത്തി. 12 കളിയില്‍ നിന്ന്‌ അഞ്ച്‌ ജയവും ഏഴ്‌ തോല്‍വിയുമാണ്‌ ഹൈദരാബാദിന്‌ ഉള്ളത്‌. 12 കളിയില്‍ നിന്ന്‌ ഏഴ്‌ ജയവും 5 തോല്‍വിയുമോടെ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്ക്‌ എത്തി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...