രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില.
വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1,319 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഈ മാസത്തെ രണ്ടാമത്തെ വില വർദ്ധനവാണിത്. 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്.
നവംബറില്‍ 1,241 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിസംബര്‍ രണ്ടിന് പാചക വാതക വില വര്‍ധിപ്പിച്ചത്. നേരത്തേ ജൂലൈയിലാണ് പാചക വാതക സിലിണ്ടറിന്റെ വില അവസാനമായി വര്‍ധിപ്പിച്ചത്. എണ്ണ വിപണന കമ്പനികള്‍ വാണിജ്യ വാതകത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിച്ചതാണ് വിലവര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.