കൊറോണ: AI ബേസ്ഡ് ആപ്പുമായി ഇന്ത്യന്‍ ഗവേഷകര്‍

കൊറോണ ഭീതി തടയാന്‍ AI ആപ്പുമായി ഇന്ത്യന്‍ വംശജരായ ഗവേഷകര്‍. ഓസ്ട്രേലിയയിലും യുഎസിലുമുള്ള ഗവേഷകരാണ് റിസ്‌ക് ചെക്കര്‍ ആപ്പ് ഡെവലപ്പ് ചെയ്തത്. Medius Health Tech CEO അബി ഭാട്ടിയ, ആഗസ്റ്റ യൂണിവേഴ്സിറ്റിയിലെ ശ്രീനിവാസ റാവു എന്നിവരാണ് ഗവേഷകര്‍. രോഗലക്ഷണം വെച്ച് കൃത്യമായ വിവരം ആപ്പ് ഉടനടി നല്‍കും.

ചോദ്യങ്ങള്‍ക്ക് യൂസര്‍ നല്‍കുന്ന ഉത്തരങ്ങള്‍ AI ഉപയോഗിച്ച് ഡിക്കോഡ് ചെയ്യും. Quro എന്നാണ് Medius Health Tech ഡെവലപ്പ് ചെയ്ത ആപ്പിന്റെ പേര്. യൂസേഴ്സില്‍ നിന്നുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കൈമാറും. യൂസേഴ്സ് അടുത്തിടെ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരം വരെ രേഖപ്പെടുത്തണം.

ഹെല്‍ത്ത് ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ചാറ്റ്ബോട്ടുകളും കൊറോണയുടെ വിവരങ്ങള്‍ വെച്ച് അപ്ഡേറ്റ് ചെയ്യുകയാണ്. സ്മാര്‍ട്ട് ഫോണ്‍ യൂസേഴ്സിന് ക്ലിനിക്കില്‍ പോകാതെ കൊറോണയുടെ പ്രാഥമിക വിവരങ്ങള്‍ ലഭ്യമാക്കുകയാണ് Quro

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...