കൊവിഡ് വാക്‌സിന്‍: ജോണ്‍സണ്‍ & ജോണ്‍സണ്‍ പരീക്ഷണം കുട്ടികളിലേക്ക് വ്യാപിപ്പിക്കും, നൊവവാക്‌സ് വിവിധ വംശീയവിഭാഗങ്ങളെ പഠിക്കും


ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് വ്യാപനം വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് 46 ദശലക്ഷം കൊവിഡ് ബാധിതരില്‍ എത്തിനില്‍ക്കുകയാണ്. മാര്‍ച്ച്‌ 11 ഓടെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് ഇതുവരെ 11,93,744 പേരുടെ ജീവനെടുത്തു.
ലോക്ക് ഡൗണ്‍, വര്‍ധിച്ച പരിശോധന, സമയാസമയം മരുന്നും ചികില്‍സയും ലഭ്യമാക്കല്‍, സാമൂഹിക അകലം പാലിക്കലും മാസ്‌ക് നിര്‍ബന്ധമാക്കലും തുടങ്ങി വിവിധ രീതിയിലാണ് ലോകരാഷ്ട്രങ്ങള്‍ കൊവിഡിനെ ചെറുക്കുന്നത്. അതില്‍ തന്നെ സുപ്രധാനമായ ഒന്ന് വാക്‌സിനാണ്. തുടര്‍ന്നും കൊവിഡ് ബാധ രൂക്ഷമാവാതിരിക്കാന്‍ വാക്‌സിന്‍ നിര്‍ബന്ധമാണ്. അതിനുള്ള ശ്രമങ്ങള്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. വിവധ രാജ്യങ്ങള്‍ വാക്‌സിന്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. ഇന്ത്യയും അതില്‍ പങ്കാളിയാണ്.

അമേരിക്കന്‍ മെഡിക്കല്‍ ഉപകരണ ഉല്‍പ്പാദകരായ ജോണ്‍സണ്‍ & ജോണ്‍സണാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്ന ഒരു കമ്ബനി. നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ള വാക്‌സിന്‍, 12-18 വയസ്സുള്ള കുട്ടികളില്‍ എന്തു ഫലമാണ് ഉണ്ടാക്കുകയെന്ന് പഠിക്കാനൊരുങ്ങുകയാണ് കമ്ബനി അധികൃതര്‍. വളര ചെറിയ കുട്ടികളെയും പഠനവിധേയമാക്കണമെന്ന് കമ്ബനി കരുതുന്നു. അതിനാവശ്യമായ അനുമതിക്കായി അധികൃതരെ സമീപിച്ചിട്ടുണ്ട്.

അമേരിക്കന്‍ കമ്ബനിയായ നൊവാവാസ്‌ക് ഇന്റസ്ട്രീസും വാക്‌സിന്‍ പരീക്ഷണത്തിലാണ്. അമേരിക്കയിലും മെക്‌സിക്കോയിലും അടുത്ത മാസം വാക്‌സിന്‍ പരിശോധന ആരംഭിക്കും. അതില്‍ വിവിധ വംശീയ വിഭാഗങ്ങളെ ഉള്‍പ്പെടുത്താനാണ് കമ്ബനിയുടെ ലക്ഷ്യം. വിവിധ വംശീയ വിഭാഗങ്ങള്‍ കൊവിഡിനോട് വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുന്നതുകൊണ്ട് വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ പരിശോധന അത്യാവശ്യമാണെന്ന് കമ്ബനി കരുതുന്നു. 10-20ശതമാനം ലാത്തിനോസ്, 15 ശതമാനം അമേരിക്കന്‍ ആഫ്രിക്കന്‍ വംശജര്‍, 2 ശതമാനം തദ്ദേശീയ അമേരിക്കക്കാര്‍ തുടങ്ങിയവരെയാണ് പഠന വിധേയമാക്കുക.

ഇന്ത്യയില്‍ വാക്‌സിന്‍ പരിശോധയും വിതരണവും കാര്യക്ഷമമായി നടപ്പാക്കാന്‍ ആരോഗ്യവകുപ്പ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അയച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കും താഴെ തലത്തില്‍ വാക്‌സിന്‍ വിതരണത്തിന്റെ തന്ത്രങ്ങള്‍ രീപീകരിക്കുക.

ഇന്ത്യയില്‍ ഭാരത് ബയോടെക്കുമായി ചേര്‍ന്ന് കൊവിഡ് പരിശോധനയുടെ ഫെയ്‌സ് 3 ആരംഭിക്കാനുള്ള അനുമതിക്കു വേണ്ടി എയിംസ് അധികൃതര്‍ സര്‍ക്കാരിന് എഴുതിയിട്ടുണ്ട്. ഭാരത് ബയോടെക്കിന് വാക്‌സിന്‍ പരിശോധനയുടെ ഫെയ്‌സ് 3 ഘട്ടം ആരംഭിക്കാനുള്ള അനുമതി ഇതിനകം ലഭിച്ചുകഴിഞ്ഞു.

ബ്രിട്ടനില്‍ പിഫിസര്‍ ഇന്റസ്ട്രീസും അസ്ട്രാസെനെക്കയും ചേര്‍ന്നാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. ഈ വര്‍ഷം തന്നെ ആദ്യ ഷോട്ട് നല്‍ാകനാവുമെന്നാണ് അവരുടെ പ്രതീക്ഷ.

കൊവിഡ് ആരംഭിച്ചുവെന്ന് കരുതുന്ന ചൈനയിലും പരീക്ഷണം നടക്കുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...