ഗുരുവായൂരിൽ 46 ജീവനക്കാര്‍ക്ക് കോവിഡ്; ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിലക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ ഭക്തര്‍ക്ക് വിലക്ക്. ക്ഷേത്രത്തിലെ 46 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ പൂജകളും ചടങ്ങുകളും മാത്രം നടക്കും. ഭക്തരുടെ വഴിപാടുകള്‍ ഉണ്ടാകില്ല. ശനിയാഴ്‌ച നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ക്ക് അനുമതിയുണ്ട്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ക്ഷേത്ര പരിസരം കണ്ടെയ്‌ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു.

അതേസമയം, കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ക്ക് ഡിസംബര്‍ ഒന്നു മുതലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇളവ് നല്‍കി തുടങ്ങിയത്. ഒന്നു മുതല്‍ ഭക്തര്‍ക്ക് നാലമ്പലത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു. പുലര്‍ച്ച 4.30 മുതല്‍ 5.30 വരെയും രാവിലെ 9.30 മുതല്‍ ഉച്ചക്ക്​ 1.30 വരെയും വൈകീട്ട് അഞ്ച് മുതല്‍ 6.30 വരെയും 7.30 മുതല്‍ 8.30 വരെയുമാണ് ദര്‍ശനം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...