അഭിനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും രാധിക ശരത്കുമാറിനും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചെന്നൈ സ്പെഷ്യല്‍ കോടതി.
ചെക്ക് കേസിലാണ് ഇരുവര്‍ക്കുമെതിരെ തടവുശിക്ഷ വിധിച്ചിരിക്കുന്നത്. റേഡിയന്‍സ് മീഡിയ എന്ന കമ്ബനിയാണ് കേസ് നല്‍കിയിരിക്കുന്നത്.
ശരത് കുമാറും രാധികയും പങ്കാളിയായ മാജിക് ഫ്രെയിംസ് എന്ന കമ്ബനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഈടായി ചെക്ക് നല്‍കിയെന്നുമായിരുന്നു പരാതി.
ഇത് കൂടാതെ ശരത്കുമാര് 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാര്‍ പ്രതികരിച്ചു.