തൃക്കാക്കര പണക്കിഴി വിവാദം: ചെയര്‍പേഴ്സന്റെ ഓഫീസ് സീല്‍ ചെയ്തു

കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തില്‍ നഗരസഭാ ചെയ‌ര്‍പേഴ്സന്റെ ഓഫീസ് വിജിലന്‍സിന്റെ ആവശ്യപ്രകാരം സീല്‍ ചെയ്തു. നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസ് ആണ് സീല്‍ ചെയ്തത്.

കഴിഞ്ഞ ദിവസം അജിതാ തങ്കപ്പന്റെ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങള്‍ നഗരസഭാ അദ്ധ്യക്ഷയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാര്‍ കവറുമായി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പിറ്റേന്ന് വീണ്ടും പരിശോധനയ്ക്കായി വിജിലന്‍സ് സംഘം എത്തിയെങ്കിലും പരിശോധനയുമായി സഹകരിക്കാന്‍ നഗരസഭാ അദ്ധ്യക്ഷ കൂട്ടാക്കിയില്ല. പരിശോധനയ്ക്കായി വിജിലന്‍സ് സംഘം എത്തുന്നതിനു മുമ്ബ് അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി പുറത്തേക്ക് പോയി. ഒരുപാട് തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും ഓഫീസില്‍ വരാന്‍ അജിതാ തങ്കപ്പന്‍ കൂട്ടാക്കിയില്ല.

തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ നഗരസഭാധ്യക്ഷയുടെ നടപടിയാണ് വിവാദമായത്. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് അജിത തങ്കപ്പന്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാരില്‍ ചിലര്‍ കവര്‍ തിരിച്ച്‌ നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...