തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനത്തുനിന്നു ടിക്കാറാം മീണയെ മാറ്റി. പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് അഡീഷണല്‍ സെക്രട്ടറിയായാണ് ടിക്കാറാം മീണയെ മാറ്റിയത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം കൂടി പരിഗണിച്ചാണ് നടപടി. നിലവില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പുതിയ ചുമതല നല്‍കിയിരിക്കുന്നത് സഞ്ജയ് എം. കൗളിനാണ്.
ഐഎഎസ് തലപ്പത്തും വലിയ മാറ്റങ്ങളാണ് നടക്കുന്നത്. എറണാകുളം കലക്ടര്‍ എസ്. സുഹാസ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് എംഡിയാകും. ജാഫര്‍ മാലിക് എറണാകുളം കലക്ടറാകും. തൃശൂര്‍ കലക്ടര്‍ ഷാനവാസ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷന് ഡയറക്ടറാകും. ഹരിത വി. കുമാറായിരിക്കും തൃശൂര്‍ കലക്ടറാകുക.