പാകിസ്ഥാന് :പാകിസ്ഥാന് പ്രധാന മന്ത്രി ഇമ്രാന് ഖാന് കോവിഡ് പോസിറ്റീവായി .കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് പാക് ആരോഗ്യ മന്ത്രാലയം അറിയിച്ചു .പ്രധാനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലാണെന്നും പാകിസ്ഥാന് ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററില്‍ കുറിച്ചു .
പാകിസ്ഥാനിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ് .6 ,23 ,125 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് .13 ,799 പേര് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു.5 ,79 ,760 പേര് രോഗമുക്തരായി .