‘പിണറായി വിജയന്‍ അധികം മാസ് ഡയലോഗടിച്ച്‌ നില്‍ക്കാതെ മുഖ്യമന്ത്രിക്കസേര ഒഴിയണം’


തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്​ ഹൈ​കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്​ പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തി എന്ന് വ്യക്തമാക്കുന്നതാണ് എം.ശിവശങ്കറിന്റെ കസ്റ്റഡിയെന്ന്​ വി.മുരളീധരന്‍ പറഞ്ഞു. എം.ശിവശങ്കര്‍ വെറുമൊരു ഉദ്യോഗസ്ഥന്‍ മാത്രമെന്ന് തള്ളിപ്പറയാന്‍ പിണറായി വിജയന്‍ ഇനി ശ്രമിച്ചാലും പൊതു ജനം അത് വിശ്വസിക്കില്ലെന്നും അധികം മാസ് ഡയലോഗ്​ അടിച്ച്‌ നില്‍ക്കാതെ എത്രയും വേഗം മുഖ്യമന്ത്രിക്കസേരയൊഴിയുന്നതാണ് ധാര്‍മ്മിക മര്യാദയെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വി.മുരളീധരന്‍ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടയില്‍, ഒട്ടേറെ അട്ടിമറി ശ്രമങ്ങളെ അതിജീവിച്ച അന്വേഷണ ഏജന്‍സികളെ ഞാന്‍ അഭിനന്ദിക്കുകയാണ്. കേസ് വഴി തിരിച്ചു വിടാനും തെളിവു നശിപ്പിക്കാനും ഉള്ള സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും ശ്രമങ്ങളെ അതിജീവിച്ചാണ് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ എത്തിയത്.

കേസ് നിര്‍ണായക വഴിത്തിരിവില്‍ എത്തി എന്ന് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി. ഇതുവരെ കേസില്‍ അറസ്റ്റിലായതും കസ്റ്റഡിയിലെടുത്തതും സ്വര്‍ണ്ണം കടത്തുന്നതില്‍ നേരിട്ട് പങ്കാളിയായവരെയാണ്. എന്നാല്‍ സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും ഗൂഢാലോചനക്കാരും അണിയറയില്‍ മറഞ്ഞു നില്‍ക്കുകയാണ്. അവരിലേക്ക് അന്വേഷണം എത്തുന്നതിന്റെ ആദ്യ സൂചനയാണ് എം.ശിവശങ്കറിന്റെ കസ്റ്റഡി.

മുഖ്യമന്ത്രിയുടെ വലം കൈയായിരുന്ന, ഏറ്റവും വിശ്വസ്തനെന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും അറിയപ്പെട്ടിരുന്ന എം.ശിവ ശങ്കര്‍ വെറുമൊരു ഉദ്യോഗസ്ഥന്‍ മാത്രമെന്ന് തള്ളിപ്പറയാന്‍ പിണറായി വിജയന്‍ ഇനി ശ്രമിച്ചാലും പൊതു ജനം അത് വിശ്വസിക്കില്ല. മുന്‍കൂര്‍ ജാമ്യമെടുത്ത് തടിതപ്പാനുള്ള ശ്രമവും പാളി , ഇഡിയുടെ കസ്റ്റഡിയിലിരിക്കുകയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍.

നടപടിക്രമങ്ങള്‍ പാലിക്കാതെ സ്പ്രിംക്ലര്‍ കരാറൊപ്പിടാന്‍ പോലും അധികാരമുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തന്‍ കസ്റ്റഡിയിലായിട്ടും ” എനക്കൊന്നും അറിയില്ല ” എന്ന് ഇനിയും പറഞ്ഞ് മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണോ പിണറായി വിജയന്റെ ഭാവം ?

ഇടതുസര്‍ക്കാരിന്റെ കള്ളക്കടത്തു സംഘവുമായുള്ള ബന്ധം പകല്‍ പോലെ വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം. ന്യായീകരണ കാപ്സൂള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം മണ്ടന്‍മാരല്ല ഇന്നാട്ടിലെ ബഹുഭൂരിപക്ഷം. കള്ളക്കടത്തുകാരെ സംരക്ഷിക്കാനും കള്ളക്കടത്തിന് ഒത്താശ ചെയ്യാനും മടി കാണിക്കാത്ത ഇത്തരമൊരു സര്‍ക്കാര്‍ കേരളത്തിന് മാനക്കേടാണ്. ദൈവത്തിന്റെ സ്വന്തം നാടിനെ കൊള്ള സങ്കേതമാക്കിയ ഇടതു സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതായ പിണറായി വിജയന്‍ അധികം മാസ് ഡയലോഗടിച്ച്‌ നില്‍ക്കാതെ എത്രയും വേഗം മുഖ്യമന്ത്രിക്കസേരയൊഴിയുന്നതാണ് ധാര്‍മ്മിക മര്യാദ!

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...