പ്രതിസന്ധികളിൽ തളരുന്ന പുതു തലമുറയ്ക്ക് മാതൃകയായി ജിമ്മി

ചെറിയ മത്സര പരീക്ഷകളിൽ തോറ്റ് പോകുമ്പോൾ പോലും ആത്മഹത്യയിൽ പരിഹാരം കണ്ടെത്തുന്ന പുതു തലമുറയ്ക്ക് മുൻപിൽ ആത്മവിശ്വാസത്തിന്റെ കൊടുമുടി തന്നെ തീർത്തിരിക്കുകയാണ് ജിമ്മി. ആലപ്പുഴക്കാരായ ലിലി – ജോസഫ് ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായാണ് ജിമ്മി. രണ്ടര വയസുവരെ സാധാരണ കുട്ടികളെ പോലെ ഓടി നടന്നിരുന്ന ജിമ്മിയ്ക്ക് മാറി മാറി വന്ന ഡിഫ്ത്തീരിയ മഞ്ഞപിത്തം എന്നീ അസുഖങ്ങളുടെ ബാക്കിപത്രമായി കാലുകളുടെ സ്വാധീനം നഷ്ടപെട്ടു. കൊടുക്കാൻ ജിമ്മി തയാറായിരുന്നില്ല. അന്നത്തെ രണ്ടര വയസുകാരനിൽ നിന്നും ഇന്നത്തെ അമ്പതുകാരനിൽ എത്തിനിൽക്കുമ്പോൾ മൂന്ന് തലമുറയെ ഫുട്ബോളിന്റെ ലോകത്തേക്ക് കൈ പിടിച്ചുയർത്തി ജിമ്മി എന്ന ഈ ഫുട്ബോൾ പ്രേമി.

https://m.facebook.com/story.php?story_fbid=417064895960297&id=103115894462757

കുട്ടികാലത്ത് പിതാവിന്റെയും ജ്യേഷ്ഠന്മാരുടെയും കൂടെ പോയി കണ്ട ഫുട്ബോൾ മനസിലൊരു കമ്പം ആയി വളരുകയായിരുന്നു. ഗ്രൗണ്ടിൽ ഇറങ്ങി കളിയ്ക്കാൻ സാധിക്കില്ലെങ്കിലും തനിക്ക് ഫുട്ബോളിന് വേണ്ടി പലതും ചെയ്യാൻ കഴിയുമെന്ന ദൃഢ നിശ്ചയമായിരുന്നു ഈ ചെറുപ്പക്കാരന്റെ ശക്തി. തന്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ സുഹൃത്തായ ജോസഫ് ജോർജ്ജും ഒപ്പം ഉണ്ടായിരുന്നു.

സ്വന്തമായി ടീമുണ്ടാക്കി 2009ൽ ഡോൺ ബോസ്കോ കപ്പ് സ്വന്തമാക്കിയതാണ് ജിമ്മിയുടെ ഫുട്ബോൾ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷം. പിന്നീട് സെവൻസ് ഉൾപ്പെടെ പല കപ്പുകളും ജിമ്മിയുടെ നേതൃത്വത്തിൽ ക്ലബ് സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ജിമ്മയ്ക്ക് ഇന്നും ഏറെ പ്രിയപ്പെട്ടത് സ്റ്റേജിൽ കയറി വാങ്ങിയ ആദ്യത്തെ ഡോൺ ബോസ്കോ കപ്പ് തന്നെയാണ്.

ഫുട്ബാളിനോട് അഭിരുചിയുള്ള കുട്ടികൾ ജിമ്മിയെ തേടിയെത്താറാണ് പതിവ്. ഫുട്ബോൾ വാസനയുള്ള കുട്ടികളിൽ അത് വളർത്തുന്നതിനായി വേണ്ട മാനസിക, സാമ്പത്തിക കായിക പിന്തുണ ജിമ്മി ഉറപ്പ് വരുത്താറുണ്ട്. സുഹൃത്തുക്കളോട് ചേർന്ന് രൂപീകരിച്ച ക്ലബ് ആണ് എറണാകുളത്തെ ഷൈൻ സോൾജിയേഴ്സ് വാഴക്കാല. 27 കൊല്ലമായി കേരള ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള ഈ ക്ലബ്ബിൽ 45 കളിക്കാരാണുള്ളത്. കോച്ചുമാരായ ഉമർ, ജെൻസൺ, റിയാസ് എന്നിവരുടെ മേൽനോട്ടത്തിൽ ശനി ഞായർ ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ പരിശീലനം ആരംഭിക്കും. ആ സമയത്തെല്ലാം മേൽനോട്ടം വഹിക്കാൻ ജിമ്മിയുമുണ്ടാവും.

ജീവിതത്തെ എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയി കാണുന്നത് എന്ന് ചോദിച്ചാൽ അതിനും ജിമ്മയ്ക് ഉത്തരമുണ്ട്. തോൽക്കരുത്, തോൽക്കാനുള്ളതല്ല ജീവിതം, തോറ്റുപോയാൽ തോൽവികളെ ചവിട്ടുപടിയാക്കി മുന്നോട്ടു തന്നെ നടന്നു കയറണം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...