അജ്മൽ പി എ ||OCTOBER 11,2021
യുവേഫ നേഷന്‍സ് ലീഗ് കിരീടം ലോക ചാമ്ബ്യന്മാരായ ഫ്രാന്‍സ് നേടി , ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഫ്രഞ്ച് പട സ്പെയിനെ കീഴടക്കിയത്,ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ഫ്രാന്‍സ് മത്സരത്തിലേക്ക് മടങ്ങിയെത്തിയത്.രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
കളിയുടെ അറുപത്തിനാലാം മിനിറ്റില്‍ ഒയര്സാബിയിലൂടെയാണ് സ്പെയിന് മുന്നിലെത്തിയത്,അറുപത്തി ആറാം മിനിറ്റില്‍ കരിം ബെന്‍സീമയും ,എമ്ബതാം മിനിറ്റില്‍ എംബാപ്പയുമാണ് ഫ്രാന്‍സിനായി വലകുലുക്കിയത്.