ഫ്ലാറ്റിൽ കയറി മർദ്ദനം; പരാതിയുമായി നടി

കൊച്ചിയില്‍ നടി മീനു മുനീറിനെ ഫ്‌ളാറ്റില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ഫ്‌ളാറ്റിലെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ആലുവയിലെ ഫ്‌ളാറ്റില്‍ കയറി ഗുണ്ടകള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. ആലുവ കിഴക്കേ ദേശത്തെ പേററ്യൂണിയ ഫ്ലാറ്റിലാണ് നടി അക്രമിക്കപെട്ടത്.

https://www.facebook.com/1069617543052047/posts/5448255541854870/

പൊലീസ് നോക്കി നില്‍ക്കെയാണ് അതിക്രൂരമായി ആക്രമിക്കപ്പെട്ടതെന്ന് മീനു മുനീര്‍ ആരോപിക്കുന്നു. പാര്‍ക്കിംഗ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. താമസക്കാരുടെ കാർ പാർക്കിങ്ങിൽ ബിൽഡർ അനധികൃതമായി ഓഫീസ് നിർമിച്ചു അവിടെ കോമേഴ്‌ഷ്യൽ ബിസ്സിനെസ്സ് നടത്തുന്നു എന്നാണ് ആരോപണം. ഇവിടെ ജോലിക്കായി നിയമിയച്ച സുമിത മാത്യു എന്ന സ്ത്രീയെ സെയിൽസ് റെപ്രെസെന്ററ്റീവ് ആക്കി. താമസക്കാർക്ക് പാർക്കിങിലോട്ടുള്ള വഴി ഇവർ സ്ഥിരമായി തടസ്സപ്പെടുത്തിയതിൽ തുടർന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പരാതിയില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ സംരക്ഷിക്കാനും കേസ് ഒത്തു തീര്‍പ്പാക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന് നടി പറയുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് പറയുന്നത്.

ഡാ തടിയാ, കലണ്ടര്‍ എന്നീ സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ട നടിയാണ് മിനു. മിനു കുര്യന്‍ രണ്ട് വര്‍ഷം മുമ്പാണ് മതം മാറി മിനു മുനീര്‍ എന്ന പേര് സ്വീകരിച്ചത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...