ഐ.എസ്.എല്‍ പ്രീ സീസണ് നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയെ വീഴ്ത്തി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ഗോവയില്‍ നിന്നുള്ള പ്രശ്സ്ത ഫുട്ബോള്‍ ജേര്‍ണലിസ്റ്റ് മാര്‍ക്കസ് മെര്‍ഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഇന്ന് വൈകുന്നേരം ഇരു ക്ലബുകളുടേയും ഇന്ത്യന്‍ താരങ്ങളടങ്ങിയ ടീമാണ് തമ്മിലേറ്റുമുട്ടിയതെന്നാണ് സൂചന. 80 മിനിറ്റ് നീണ്ട മത്സരത്തില്‍ മലയാളി സൂപ്പര്‍താരം കെ.പി.രാഹുലാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പ്രീ സീസണ് സൗഹൃദമത്സരമായിരുന്നു ഇത്.
അടുത്തമാസം 20-നാണ് ഏഴാം സീസണ് ഐ.എസ്.എല്‍ തുടങ്ങുന്നത്.പുര്‍ണമായും ഗോവയില്‍ നടക്കുന്ന ഈ ടൂര്‍ണമെന്റിനായി ടീമുകളെല്ലാം അവിടെയുണ്ട്. മിക്കവാറും ടീമുകളുടെ ഇന്ത്യന്‍ താരങ്ങള്‍ പരിശീലകനം നടത്തുണ്ട്. വിദേശതാരങ്ങളും പരിശീലകരും പൂര്‍ണമായും ഇന്ത്യയിലെത്തയിട്ടില്ലെന്നാണ് സൂചന. എത്തിയവരില്‍ പലരും തന്നെ ക്വാറന്റീനിലാണ്.