തൃശൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗി തൂങ്ങിമരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. 58 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ശ്രീനിവാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാന്‍ക്രിയാസ് രോഗത്തിന് ചികിത്സ തേടിയാണ് ഇദ്ദേഹം മെഡിക്കല്‍ കോളജില്‍ എത്തിയത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.