മൊബൈല്‍ നിരക്കുകള്‍ ആറു മാസത്തിനുള്ളില്‍ ഉയര്‍ത്തിയേക്കും


ദില്ലി; മൊബൈല്‍ നിരക്കുകള്‍ ആറു മാസത്തിനുള്ളില്‍ കുത്തനെ കൂടിയേക്കുമെന്ന സൂചന നല്‍കി എയര്‍ടെല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ വിത്തല്‍.16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ നല്‍കുന്നത് ഒരിക്കലും കമ്ബനിക്ക് താങ്ങാന്‍ സാധിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.കഴിഞ്ഞ ദിവസം നടത്തിയഎയര്‍ടെല്‍ പോസ്റ്റ് -എണിംഗ് കോണ്‍ഫറന്‍സ് കോളില്‍ വിശകലന വിദഗ്ധരെ അഭിസംബോധന ചെയ്ത ഗോപാല്‍ വിത്തല്‍ താരിഫ് വര്‍ധനവ് എപ്പോഴുണ്ടാകുമെന്നു വെളിപ്പെടുത്തിയിട്ടില്ല.ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 200 മുതല്‍ 300 രൂപയാണ് എയര്‍ടെല്‍ ലക്ഷ്യമിടുന്നതെന്ന് വിത്തല്‍ പറഞ്ഞു.

ഗുണനിലവാരമുള്ള സേവനത്തിലൂടെ 4 ജി ഉപഭോക്താക്കളെ സേവിക്കുന്നതില്‍ ടെലികോം ഓപ്പറേറ്റര്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിത്തല്‍ പറഞ്ഞു. സെപ്റ്റംബര്‍ പാദത്തിലും ഇത് കാണപ്പെടുന്നു. ഈ കാലയളവില്‍ എയര്‍ടെല്‍ 4 ജി ഉപയോക്താക്കളുടെ എണ്ണത്തില്‍ 14.4 ദശലക്ഷത്തില്‍ നിന്ന് 152.7 ദശലക്ഷമായി വളര്‍ച്ച നേടി. മുന്‍ വര്‍ഷത്തേക്കാള്‍ 48 ശതമാനം വര്‍ധനയാണിത്.16 രാജ്യങ്ങളിലായി 440 ദശലക്ഷം ഉപയോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. എയര്‍ടെല്ലിന്റെ അര്‍പു ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 162 രൂപയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 128 രൂപയായിരുന്നു.ടെലികോം മേഖല രാജ്യത്തിന് വലിയ സേവനമാണ് നല്‍കുന്നത്. ഇനിയിപ്പോള്‍ 5ജി കൊണ്ടുവരാന്‍ ധാരാളം പണം മുടക്കണം. ഒപ്ടിക്കല്‍ ഫൈബര്‍ വലിക്കണം, കടലിനടിയിലൂടെ കേബിള്‍ ഇടണം.

അടുത്ത ആറുമാസത്തിനുള്ളല്‍ തങ്ങളുടെ എആര്‍പിയു 200 രൂപയായി ഉയരും. എന്നാല്‍, അത് 250 ആകുന്നതായിരുന്നു ഉത്തമമെന്നും സുനില്‍ മിത്തല്‍ പറഞ്ഞത്.താരിഫ് വര്‍ധനയെ പറ്റി എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും സൂചിപ്പിച്ചിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...