രാജസ്ഥാനിൽ സര്‍ക്കാര്‍ ആശുപത്രിയില്‍ 8 മണിക്കൂറിനിടെ 9 നവജാത ശിശുമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ വീണ്ടും നവജാത ശിശു മരണം. കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു. രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ഒന്ന് മുതൽ ഏഴ് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ വർഷം അവസാനം 35 ദിവസത്തിനിടെ നൂറിലധകുട്ടികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു. സംഭവത്തിൽ രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിൽ നിന്ന് മന്ത്രി റിപ്പോർട്ട് തേടി. ആശുപത്രിയുടെ വീഴ്ചയാണ് മരണകാരണമെന്ന് മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾ ആരോപിച്ചു.എന്നാൽ മരണം അണുബാധ കൊണ്ടല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മൂന്ന് കുട്ടികൾ ആശുപത്രിയിലെത്തുമ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് വിശദീകരണം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....