രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 43,893 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 79,90,322 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 508 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,20,010 ആയി ഉയര്‍ന്നു. 1.50 ശതമാനമാണ് മരണ നിരക്ക്. നിലവില്‍ 6,10,803 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 15,054 പേരുടെ കുറവാണ് ഉണ്ടായത്.
ഇതുവരെ 72,59,509 പേര് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നലെ മാത്രം ഇത് 58,439 പേരാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.