മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില കുത്തനെ കുറഞ്ഞതോടെ റിലയന്‍സിന് നേരിട്ടത് എക്കാലത്തേയും വലിയ നഷ്ടം. റിലയന്‍സ് ഓഹരികള്‍ക്ക് കനത്ത ഇടിവാണ് വിപണിയില്‍ നേരിട്ടത്. പത്തുവര്‍ഷത്തെ ഏറ്റവും വലിയ നഷ്ടത്തിലാണ് കമ്പനിയുടെ ഓഹരികളുടെ വിനിമയം നടക്കുന്നത്. 13.65 ശതമാനമാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി ഇടിഞ്ഞത്.
ലോകത്തിലെ ഏറ്റവും വലിയ അസംസ്കൃത എണ്ണ ശുദ്ധീകരണ കേന്ദ്രം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേതാണ്. സൗദി അറേബ്യ എണ്ണവില കുത്തനെ കുറച്ചതാണ് റിലയന്‍സ് ഉള്‍പെടെയുള്ള എണ്ണക്കമ്പനികള്‍ക്ക് കനത്ത നഷ്ടം നേരിടാന്‍ കാരണം. എണ്ണ പര്യവേഷണ കമ്പനിയായ ഒഎന്‍ജിസിയുടെ ഓഹരിയിലും 13 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്.