ലഹരിമരുന്ന് പ്രതി അനൂപ് ബിനീഷിൻറെ ബിനാമി: ഇ.ഡി


ബിനീഷ് കോടിയേരി(Bineesh Kodiyeri) ലഹരിമരുന്ന് കേസ് പ്രതി അനൂപിനെ (Drug Case Defendant Anoop) ബിനാമിയാക്കി (Benami) ബെംഗളുരുവിൽ നിരവധി ബിസിനസ്സുകൾ ചെയ്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (Enforcement Directorate). എന്നാൽ അനൂപിൻറെ ലഹരിമരുന്ന് ഇപാടുകൾ ബിനീഷ് കോടിയേരിക്ക് അറിയില്ലെന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. കേരളത്തിലിരുന്നുകൊണ്ട് അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയാണെന്നും ഇ.ഡി പറയുന്നു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ബിനീഷിനെ വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് പാർപ്പിച്ചിരുന്നത്. ഇന്ന് രാവിലെ എട്ടേകാലോടെ ഇ.ഡി.ആസ്ഥാനത്തേക്ക് എത്തിച്ച ബിനീഷിനെ ചോദ്യം ചെയ്യാൻ തുടങ്ങി.

ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ബിനീഷിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇ.ഡി. കോടതിയിൽ ചൂണ്ടിക്കാട്ടിയത്. അനൂപും ബിനീഷും തമ്മിൽ വളരെ അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നത്. അനൂപും ബിനീഷും നിരവധി തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അറസ്റ്റിന് മുമ്പ് അനൂപ് മുഹമ്മദ് ബിനീഷുമായി സംസാരിച്ചിരുന്നു.

ബിനീഷ് സ്ഥിരമായി ബെംഗളുരുവിൽ സന്ദർശനം നടത്തിയിട്ടുണ്ട്.ബെംഗളുരുവിൽ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷായിരുന്നു. സിനിമ-രാഷ്ട്രീയ മേഖലയിൽ വൻ സ്വാധീനമുളളയാളാണ് ബിനീഷ്. വലിയതോതിൽ പണം കൈമാറിയിട്ടുണ്ട്. അനൂപിന് പണം വന്ന അക്കൗണ്ടുകളെല്ലാം ബിനീഷിന് നേരത്തേ അറിയാവുന്നവരുടേതാണെന്നും ഇ.ഡി.പറഞ്ഞു.

ബിനീഷ് അനൂപിന് വേണ്ടി ബെംഗളുരുവിൽ പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഈ സാഹചര്യത്തിൽ ബിനീഷിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിയേണ്ടതുണ്ട്. അനൂപ് മുഹമ്മദിനെ ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി.കോടതിയിൽ പറഞ്ഞു.

നാലുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി. അവസാനദിവസം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി അനൂപിനെ കസ്റ്റഡിയിലെടുക്കാനുളള നടപടികൾ ഇ.ഡി.ആരംഭിച്ചുകഴിഞ്ഞു. കളളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. മൂന്നുമുതൽ ഏഴുവരെ വർഷം തടവുലഭിക്കാവുന്നതാണ് കുറ്റകൃത്യം.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...