വിവാഹം മുടക്കിയ അയല്‍വാസിയുടെ കട ജെസിബി കൊണ്ട് പൊളിച്ച് യുവാവ്. കണ്ണൂരിലെ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്ബിനടുത്ത് ഇന്നലെ രാവിലെയാണ് സംഭവം.
ഊമലയില്‍ കച്ചവടംനടത്തുന്ന കൂമ്ബന്‍കുന്നിലെ പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയാണ് പ്ലാക്കുഴിയില്‍ ആല്ബിന് മാത്യു (31) ജെസിബി കൊണ്ടു തകര്‍ത്തത്. തന്റെ വിവാഹം മുടക്കിയതിനാണ് കട തകര്‍ത്തതെന്ന് ആല്ബിന് പറഞ്ഞതായി പൊലീസ് പറയുന്നു.
ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച മണ്ണുമാന്തി യന്ത്രവും ചെറുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സോജി സ്ഥലത്തു ഇല്ലാത്ത സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.