ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത് പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍; അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്


തിരുവനന്തപുരം:ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റിനു പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടികള്‍ കടുപ്പിക്കുമ്ബോള്‍ പ്രതിരോധിക്കുക സര്‍ക്കാരിന് ദുഷ്‌കരമാകും. ഇരുവര്‍ക്കുമെതിരായ നടപടികള്‍ കള്ളപ്പണ ഇടപാടില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്വര്‍ണക്കടത്ത് നിയന്ത്രിച്ചത് ശിവശങ്കറാണെന്നും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതപദവി സ്വര്‍ണക്കടത്തിനായി ദുരുപയോഗിച്ചെന്നും ഇ.ഡി കോടതിയെ അറിയിച്ചുകഴിഞ്ഞു.

മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ചിലരെ ഇ.ഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിലൊരാളാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള പൊതുഭരണവകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സംശയമുനയിലാണ്. ഇതിലൊരാള്‍ക്ക് സ്വപ്ന യൂണിടാക്കില്‍ നിന്ന് കിട്ടിയ ഐ-ഫോണ്‍ സമ്മാനിച്ചിരുന്നു.

ശിവശങ്കറിന്റെ ഇ.ഡി കസ്റ്റഡി കഴിഞ്ഞാലുടന്‍,സ്വപ്‌നയുമായി ചേര്‍ന്ന് വിദേശത്തേക്ക് 1.90ലക്ഷം ഡോളര്‍ ( 1.40കോടി രൂപ)​ കടത്തിയ കേസില്‍ കസ്റ്റംസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാം. ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിത്. അനധികൃതമായി ഡോളര്‍ മാറ്റിയെടുത്തതിന് റിസര്‍വ് ബാങ്കിന്റെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണവും ശിവശങ്കറിനെതിരെയുണ്ടാവും.യൂണിടാക് കമ്ബനി നല്‍കിയ ഐ-ഫോണ്‍ സ്വീകരിച്ചത് കോഴയായതിനാല്‍ ലൈഫ് കോഴക്കേസില്‍ സി. ബി. ഐയും ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കാത്തിരിക്കയാണ്.

ബംഗളുരു മയക്കുമരുന്ന് കേസന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ പ്രതിയാക്കിയേക്കും. മറ്റു ചില കള്ളപ്പണ ഇടപാടുകളിലും അന്വേഷണമുണ്ടാവും.പ്രതികളുടെയും സംശയമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത്, വരവ്,​ ബിനാമി ഇടപാടുകള്‍ കണ്ടെത്താന്‍ റെയ്ഡുകള്‍ നടത്താനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇ.ഡിക്ക് കഴിയും. ഇ.ഡി അറസ്റ്റ് ചെയ്താല്‍ മൂന്നു മുതല്‍ ആറുമാസം വരെ ജാമ്യം കിട്ടില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...