ശിവശങ്കറിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍


കൊച്ചി: അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് യാതൊരു ആരോഗ്യ പ്രശ്നവുമില്ലെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഉണ്ണികൃഷ്ണന്‍. കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി മതിയാകുമോയെന്ന് ചോദ്യംചെയ്യലിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യംചെയ്തത് ആരോഗ്യപരമായി ബുദ്ധിമുട്ടിക്കുന്നു. തനിക്ക് ഗുരുതരമായ നടുവേദനയുണ്ട്. രണ്ടര മണിക്കൂറില്‍ കൂടുതല്‍ ഇരിക്കാന്‍ പറ്റില്ലെന്നും ശിവശങ്കര്‍ പറഞ്ഞിരുന്നു. എല്ലാതരത്തിലും ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്‍റിന്‍റെ പക്കല്‍ ഒരു തിയറിയുണ്ടെന്നും ഇതുമായി താന്‍ സഹകരിക്കാത്തതാണ് ഇ.ഡിയുടെ പ്രശ്നമെന്നും ശിവശങ്കര്‍ ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യുന്നതിനിടെ മാനസിക പീഡനം പാടില്ലെന്നും ആയുര്‍വേദ ചികിത്സ ശിവശങ്കറിന് ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യുമ്ബോള്‍ ഒരു മണിക്കൂര്‍ വിശ്രമം നല്‍കണം. മകനും ഭാര്യക്കും സഹോദരനും കസ്റ്റഡി കാലയളവില്‍ ശിവശങ്കറിനെ കാണാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...