തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ ആദ്യ ഫല സൂചനകള്‍ എല്‍.ഡി.എഫിന് അനുകൂലം. കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി പത്മകുമാരി വിജയിച്ചു. ഒരു വോട്ടിനാണ് യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. കോഴിക്കോട് കോർപ്പറേഷൻ യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി ഡോ. പി.എൻ അജിത പരാജയപ്പെട്ടു.
കൊച്ചി കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എം.അനില്‍കുമാര്‍ വിജയിച്ചു. യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ ഇവിടെ ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു. പാലായിൽ ജോസഫ് വിഭാഗത്തെ നയിച്ച മുൻ നഗരസഭ ചെയര്മാന് കുരിയാക്കോസ് പടവന് പരാജയം. ജോസ് കെ മാണി വിഭാഗം സ്ഥാനാർഥി ആന്റോ പന്തടിഞ്ഞാറേക്കരയാണ് ഇവിടെ ജയിച്ചത്.
തൃശൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന് പരാജയപ്പെട്ടു. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിലാണ് ഗോപാലകൃഷ്ണന് തോറ്റത്. തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ തോറ്റു. കരിക്കകം ഡിവിഷനിലാണ് തോറ്റത്.
മുല്ലപ്പള്ളി രാമചന്ദ്രന്റെ വാർഡിൽ എൽ.ഡി.എഫിന് ജയം. അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് എൽജെഡി സ്ഥാനാർഥി ജയിച്ചത്.