സ്ഥാനാർത്ഥികൾക്ക് തെരഞ്ഞടുപ്പ് തന്ത്രങ്ങളുമായി ‘മഹാമന്ത്ര’

കോവിഡിന്റെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികൾ നേരിടുന്ന വെല്ലുവിളിയാണ് വീടുകൾ കയറിയുള്ള പ്രചരണം. അതിനാൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ഇപ്പോൾ സമൂഹ മാധ്യമങ്ങളെയാണ്. സ്ഥാനാർത്ഥികൾക്ക് ഓൺലൈൻ പ്രചാരണ രംഗത്ത് അതിനൂതന സാധ്യതകളുമായി മുൻനിരയിൽ നിൽക്കുന്ന പി ആർ സ്ഥാപനമാണ് ‘മഹാമന്ത്ര’.

കഴിഞ്ഞ എട്ടു വർഷമായി രാഷ്ട്രീയക്കാരുടെ പ്രൊമോഷൻ, പി ആർ ജോലികൾ എന്നിവ ചെയ്ത് വരുന്ന കേരളത്തിലെ മുൻനിര കമ്പനിയായ ‘മഹാമന്ത്ര’യുടെ ആസ്ഥാനം കൊച്ചിയാണ്. സമൂഹമാധ്യമങ്ങളിലെ ട്രെൻഡുകൾ സ്ഥിരമായി പിന്തുടരുന്ന ‘മഹാമന്ത്ര’ മാറ്റങ്ങൾക്ക് അനുസരിച്ച് പ്രചാരണ രീതികളിലും മാറ്റം വരുത്തി സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയപാർട്ടികളുടെയും ഓൺലൈൻ ക്യാമ്പയിൻ ഏറ്റവും മികച്ചതാക്കുന്നു.

നേരത്തെ ശേഖരിച്ച വോട്ടർമാരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വോട്ട് തുടങ്ങുന്നത് മുതൽ വോട്ടെടുപ്പ് തീരുന്നത് വരെയുള്ള സ്ഥാനാർത്ഥിയുടെ എലക്ഷൻ ക്യാമ്പയിൻ സോഫ്റ്റ് വെയറിന്റെയും ആപ്പ്ളിക്കേഷന്റെയും സഹായത്തോടെ വളരെ വിജയകരമായാണ് നടപ്പിലാക്കുന്നത്. സ്ഥാനാർത്ഥികളുടെ സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോ, പ്രൊമോഷൻ വീഡിയോ, അനിമേഷൻ, ഫോട്ടോ ഷൂട്ട്, എലക്ഷൻ പാരഡി ഗാനങ്ങൾ, ബൾക് എസ്എംഎസ് ആൻഡ് കാൾ, ബാനർ, സ്ലിപ്, സ്പെഷ്യൽ ഡിസൈൻ പോസ്റ്ററുകൾ, ടൈറ്റിലുകൾ എന്നിവ ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു പാക്കേജായി മഹാമന്ത്ര നൽകുന്നു. ഇതിനു പുറമെ സ്ഥാനാർത്ഥികളുടെ പ്രൊഫൈൽ ഒരു വെബ്സൈറ്റ് ലിങ്ക് പോലെ ജനങ്ങളിൽ എത്തിക്കുന്നതിനും ‘മഹാമന്ത്ര’യ്ക്ക് സംവിധാനങ്ങൾ ഉണ്ട്.

ഇതിനു പുറമേ സ്ഥാനാർത്ഥികൾക്കും പാർട്ടികൾക്കുമെതിരെ പല കോണുകളിൽ നിന്ന് വരുന്ന സൈബർ ആക്രമണങ്ങളെ ചെറുക്കാനായി പ്രത്യേക സംവിധാനവും മഹാമന്ത്ര ഒരുക്കുന്നുണ്ട്. ഇത് വഴി ‘റെപ്പ്യൂട്ടേഷൻ മാനേജ്മെന്റ്’ എന്ന സേവനത്തിലൂടെ തങ്ങളുടെ ക്ലയന്റ്സിന്റെ സമൂഹത്തിലുള്ള സ്ഥാനം നിലനിർത്തുകയും മാറ്റം വേണ്ട സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്നുള്ള ഉറപ്പും ‘മഹാമന്ത്ര’ നൽകുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...