നൂറു ദിനം പിന്നിട്ട് രണ്ടാം പിണറായി സർക്കാർ; പ്രധാന വെല്ലുവിളിയായി കോവിഡ്

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് നൂറ് ദിവസത്തിലേക്ക് എത്തുമ്പോഴും ഗവൺമെന്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിരോധം. രണ്ടാം തരംഗം തീവ്രമായ സമയത്തും പിടിച്ച് നിർത്താൻ കഴിഞ്ഞുവെന്ന് വിലയിരുത്തുമ്പോഴും രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതിൽ പകുതിലധികം കേസുകളും കേരളത്തിലാണ്. നിയന്ത്രങ്ങളിലൂടെ രോഗത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും അത് പൂർണ്ണതോതിൽ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് വസ്തുത.

ആദ്യ പിണറായി സർക്കാരിൻ്റെ അവസാന രണ്ട് വർഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കോവിഡ് പ്രതിരോധം. സർക്കാരിൻ്റെ തുടർച്ചയുണ്ടായപ്പോഴും പ്രതിസന്ധിക്കും മാറ്റമുണ്ടായില്ല. സർക്കാർ വന്നതിന് പിന്നാലെ ഒന്നര മാസത്തോളം ലോക്ക്ഡൗൺ ഏർപ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചു. 30 വരെ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 വരെ എത്തിച്ചെങ്കിലും ഇളവുകൾ നൽകിയതോടെ വീണ്ടും അത് വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അത് 17 വരെ എത്തി.

മാത്രമല്ല മൂന്നാം തരംഗം ഒക്ടോബറിൽ എത്തുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ഓണത്തിരക്ക് കഴിയുന്നതോടെ വരും ദിവസങ്ങളിൽ അത് വർധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ തന്നെ വ്യക്തമാക്കുന്നത്.
എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകാൻ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്നത് കൊണ്ട് നിയന്ത്രങ്ങൾ സർക്കാരിന് തുടരേണ്ടി വരും. കോവിഡ് മരണങ്ങൾ സർക്കാർ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല എന്നതടക്കമുള്ള വിമർശനങ്ങൾ സർക്കാരിനെ ഇപ്പോഴും പ്രതിക്കൂട്ടിൽ നിർത്തുകയാണ്.

കോവിഡ് കാലത്തെ ജനക്ഷേമപദ്ധതികളും ഇടപെടലുകളും ഭരണത്തുടർച്ചക്ക് കാരണമായത് കൊണ്ട് രണ്ടാം പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിരോധം. മൂന്നാം തരംഗമെന്ന വെല്ലുവിളി മുന്നിൽ കണ്ട് തയ്യാറാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഭരണത്തുടർച്ചയുടെ വിലയിരുത്തൽ കൂടിയാകും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...