പത്ത് വയസുകാരനെ കൊലപ്പെടുത്തിയ 15 കാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍: പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ സമീപവാസിയായ 15-കാരന്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ജബല്‍പുരില്‍ലാണ് സംഭവം . കുട്ടിയുടെ മൃതദേഹം നദിയില്‍നിന്നാണ് കണ്ടെത്തിയത് , തുടര്‍ന്ന് 24 മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.കേസില്‍ 15-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ എട്ട് ദിവസമായി കാണാതായ പത്ത് വയസ്സുകാരന്റെ മൃതദേഹം ഞായറാഴ്ചയാണ് നര്‍മദ നദിയില്‍നിന്ന് പോലീസ് കണ്ടെടുത്തത്. സംഭവം മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തുടര്‍ന്ന് സമീപവാസിയായ 15-കാരനെയും പോലീസ് ചോദ്യംചെയ്തു. പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെ 15-കാരനെ കേന്ദ്രീകരിച്ച്‌ സമഗ്രമായ അന്വേഷണം നടത്തി. തുടര്‍ന്ന് വീണ്ടും ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു 15-കാരന്റെ മൊഴി. കൃത്യം നടത്തിയ ശേഷം 15-കാരന്‍ തന്നെയാണ് മൃതദേഹം വഞ്ചിയില്‍ കയറ്റി നദിയുടെ മധ്യഭാഗത്ത് എത്തിച്ചത്. മൃതദേഹം നദിയില്‍ ഉപേക്ഷിച്ചശേഷം വീട്ടില്‍ മടങ്ങിയെത്തി .

കൊല്ലപ്പെട്ട ബാലന്റെ സഹോദരിയുമായി 15-കാരന് അടുപ്പമുണ്ടായിരുന്നു . ദിവസങ്ങള്‍ക്ക് മുമ്ബ് ഇരുവരും സംസാരിക്കുന്നത് പത്ത് വയസ്സുകാരന്‍ നേരിട്ട് കാണുകയും ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് 15-കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരിയുമായി സംസാരിച്ച കാര്യം വീട്ടില്‍ പറയാതിരിക്കണമെങ്കില്‍ പത്ത് വയസ്സുകാരന്‍ പണവും ആവശ്യപ്പെട്ടിരുന്നു. ദിവസവും 100 രൂപയും 200 രൂപയുമാണ് പത്ത് വയസ്സുകാരന്‍ ഭീഷണിപ്പെടുത്തി 15 കാരനില്‍ നിന്ന് വാങ്ങിയിരുന്നത്. ഇത് പതിവായതോടെയാണ് പത്ത് വയസ്സുകാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് 15-കാരന്‍ പോലീസിനോട് പറഞ്ഞത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...