ഫുഡ് ചലഞ്ജ് : 20 – 20 യുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു

കുന്നത്തുനാട് : കോവിഡ് മഹാമാരിയിൽ സഹായിക്കാനെന്ന നിലയിൽ ഒരാളിൽ നിന്നും 1500 രൂപ പിരിച്ചു കൊണ്ടുള്ള ഭക്ഷണക്കിറ്റ് വിതരണം ലക്ഷ്യമിട്ടുകൊണ്ടാണ് സോഷ്യൽ മീഡിയ പ്രചാരണത്തിന് മുൻ‌തൂക്കം നൽകി 20 – 20 ഫുഡ് ചലഞ്ജ് ആരംഭിച്ചത് . മൂന്നര ലക്ഷത്തിലധികം രൂപ ലഭിച്ചെന്നും ഇത് വഴി 265 കിറ്റുകൾ വിതരണം ചെയ്യാനായി എന്നതും സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നു. എന്തിനും ഏതിനും ചിത്രമടക്കം സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തിരുന്നവർ ഇത്തരം കിറ്റുകളുടെ സംഭരണമോ വിതരണമോ അപ്ഡേറ്റ് ചെയ്തിരുന്നില്ല. എന്നാൽ വിതരണക്കിറ്റിനു വേണ്ടിയുള്ള പോസ്റ്റിനു താഴെ വന്ന കമന്റുകളാണു തദ്ദേശവാസികൾക്കിടയിൽ സംശയം ജനിപ്പിച്ചത്. വ്യക്തമായ പ്രൊഫൈൽ ഇല്ലാത്ത ഒരേ വ്യക്തി തന്നെ പലപ്പോഴായി വൻ ഓഫറുകൾ നൽകുകയും അത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് സംശയത്തിന് ഇടയാക്കുകയാണുണ്ടായത്. “അൻവർ സാദത്ത് ” എന്ന പ്രൊഫൈൽ ഫേക്ക് ആണെന്ന് സൈബർ സഖാക്കൾ തെളിയിച്ചു കഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഇലക്ഷൻ കാലത്തു ഇടതു പക്ഷ ജനധിപത്യമുന്നണി സ്ഥാനാർത്ഥിയുടെ പ്രചരണങ്ങൾക്കെല്ലാം ഫേക്ക് ആയി വന്നു “അൻവർ സാദത്ത് ” എന്ന പ്രൊഫൈൽ അപവാദ ആക്രമണം നടത്തിയിരുന്നു എന്നതിനാൽ ഇടതു പക്ഷ സഖാക്കൾ എല്ലാം പ്രത്യേകം ശ്രദ്ധയോടെയായിരുന്നു ഈ പ്രൊഫൈൽ ആക്ടിവിറ്റി ശ്രദ്ധിച്ചിരുന്നത് . 20 – 20 സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നവരുടെ സൃഷ്ടിയാണ് ഈ ഫേക്ക് പ്രൊഫൈൽ എന്ന് ഇടതു പക്ഷ സഖാക്കൾ അനുമാനിക്കുന്നു. മുപ്പതിനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് 20 – 20 പറയുന്നുണ്ട് . എന്നാൽ 20 – 20 സ്റ്റോറിലൂടെ കിഴിവ് നൽകി വിൽക്കുന്ന സാധനങ്ങളുടെ വില വച്ച് കണക്കാക്കിയാൽ 1500 രൂപ വരില്ല എന്നും കിറ്റിന്റെ വില പെരുപ്പിച്ചു കാണിക്കുകയാണ് എന്നും ഒരു വിഭാഗം ജനങ്ങൾ പറയുന്നുണ്ട്.

2018 ലെ പ്രളയ ഫണ്ടായി ലഭിച്ച മൂന്നരക്കോടിയിലധികം രൂപയുടെ വിനിമയ കണക്കുകൾ ആവർത്തിച്ചു ചോദിച്ചിട്ടും സോഷ്യൽ മീഡിയയിലൂടെപോലും ഇതിനു മറുപടി നൽകാൻ 20 -20 ക്കു കഴിഞ്ഞിട്ടില്ലാത്തതിനാൽ ഫുഡ് ചലഞ്ചിനെ സംശയത്തോടെയാണ് നാട്ടുകാർ നോക്കിക്കാണുന്നത്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...