തന്റെ പാര്‍ലമെന്റ് മണ്ഡലമായ നിലമ്പൂരിൽ വിതരണം ചെയ്യാനായി രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യ കിറ്റുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തില്ലെന്ന് പരാതി. കാലപ്പഴക്കത്തെ തുടര്‍ന്ന് കിറ്റുകള്‍ നശിച്ചു. സംഭവം പുറത്തായതോടെ നിലമ്പൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങി.
നിലമ്പൂരില്‍ റോഡ് ഉപരോധിച്ചുകൊണ്ടാണ് പ്രതിഷേധം. 250 ഓളം ഭക്ഷ്യ കിറ്റുകളാണ് മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റി വിതരണം ചെയ്യാതെ ഗോഡൗണില്‍ തള്ളി പുഴുവരിച്ച് നശിച്ചത്.