അഹമ്മദാബാദ്: 280 കോടിയുടെ ഹെറോയിനുമായി പാകിസ്താന് ബോട്ട് പിടിയില്‍. ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്.
ഒന്‍പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് വന്‍ലഹരിമരുന്ന് വേട്ട നടത്തിയതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. പാക് ബോട്ട് ‘അല്‍ ഹജ്’ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുമ്ബോഴാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.
കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കസ്റ്റഡിയിലെടുത്തു. ജീവനക്കാരെ ഗുജറാത്തിലെ കച്ച് ജില്ലയിലെ ജഖാവു തുറമുഖത്തേക്ക് കൊണ്ടുവന്നെന്നും ഇവരെ വിശദമായി ചോദ്യംചെയ്യുമെന്നും പ്രതിരോധ വക്താവ് അറിയിച്ചു.