ഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി ഇതുവരെ 52.37കോടിയില്‍ അധികം വാക്സിന് ഡോസുകള്‍ നല്കിയാതയി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്നലെ വരെ 50,32,77,942 ഡോസ് വാക്സിനുകളാണ് ആകെ നല്‍കിയത്. വാക്സിനേഷന് വേഗത്തിലാക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
വിവിധ സ്രോതസ്സുകളില്‍ നിന്നായി 52,37,50,890 ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയത്. 2.42 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സ്വകാര്യആശുപത്രികളുടെയും പക്കലുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പില്‍ പറയുന്നു.8,99,260 ഡോസുകള്‍ കൂടി ഉടന്‍ കൈമാറും
അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 39,070 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു, ശനിയാഴ്ച്ച റിപോര്‍ട്ട് ചെയ്ത 38,628 കേസുകളേക്കാള്‍ അല്പം കൂടുതലാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.19 കോടിയിലധികമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 491 മരണങ്ങള് റിപോര്‍ട്ട് ചെയ്യപ്പെട്ടു, മരണസംഖ്യ 4.27 ലക്ഷമായി ഉയര്‍ന്നു