‘5G നെറ്റ്‍വര്‍ക്ക് കോവിഡ് പരത്തുന്നു’: കുപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഹരിയാന

5G നെറ്റ്‍വര്‍ക്കുകള്‍ കോവിഡ് പരത്തുന്നതായുള്ള കുപ്രചരണത്തെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സംസ്ഥാനം രംഗത്തെത്തിയത്.
കോവിഡ് വ്യാപനത്തിന് 5G വെറ്റ്‍വര്‍ക്കുകള്‍ കാരണമാകുന്നെന്ന പ്രചാരണത്തിനെതിരെ കര്‍ശന നടപടിയുമായി ഹരിയാന. ഫൈവ് ജി നെറ്റ്‍വര്‍ക്കുകള്‍ കോവിഡ് പരത്തുന്നതായുള്ള കുപ്രചരണത്തെ തുടര്‍ന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സംസ്ഥാനം രംഗത്തെത്തിയത്. ഫൈവ് ജിയെ പറ്റി പ്രചരിക്കുന്ന വ്യാജ പ്രചരണം സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായതായി ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ പറഞ്ഞു. ടെലികോം സ്ഥാപനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

റേഡിയോ തരംഗങ്ങളോ മൊബൈല്‍ ടവറുകളോ കോവിഡ് വ്യാപനത്തിന് കാരണമാകുന്നില്ലെന്നും, അത്തരം വ്യാജ പ്രചാരണങ്ങള്‍ ലോകാരോഗ്യ സംഘടന തള്ളിക്കളഞ്ഞതാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 5G നെറ്റ്‍വര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. എങ്കിലും 5ജി സംവിധാനം കോവിഡ് പരത്തുമെന്ന വാദം കേന്ദ്ര ടെലികോം മന്ത്രാലയവും തള്ളിക്കളഞ്ഞിരുന്നു. 5 ജിയെ സംബന്ധിച്ച കുപ്രചരണങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (സി.ഒ.എ.ഐ) അറിയിച്ചു. വ്യാജ പ്രചരണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ് ഭാഗത്തെ ഫൈവ് ജി ടെസ്റ്റിങ് പ്രക്രിയ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിര്‍ത്തിവെച്ചതായും അസോസിയേഷന്‍ അറിയിച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സില്‍വര്‍ ലൈനിന് ബദല്‍; സ്ഥലമേറ്റെടുക്കല്‍ വേണ്ട, കുടിയൊഴിപ്പിക്കല്‍ ഇല്ല, ചെലവും വളരെ കുറവ്: പദ്ധതിയുമായി മെട്രോമാന്‍ കേന്ദ്രത്തിലേക്ക്

മലപ്പുറം: സില്‍വര്‍ ലൈനിന് ബദല്‍ പദ്ധതിയുമായി മെട്രോമാന്‍ ഇ ശ്രീധരന്‍. സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതി. പൊതുജനങ്ങളിലും...

ലക്‌നോവിനെ തകർത്ത് രാജസ്ഥാൻ പോയിന്റ് പട്ടികയിൽ രണ്ടാമത്

ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 24 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ്...

എറണാകുളത്ത് ശക്തമായ മഴ; ന​ഗരത്തില്‍ വെള്ളക്കെട്ട്

എറണാകുളം: എറണാകുളത്ത് ശക്തമായ മഴ. കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയില്‍ നഗരത്തിലെ ജ്യൂ സ്ട്രീറ്റ്...