‌രാജ്യത്തെ അശ്ശീല സൈറ്റുകള്‍ കൂട്ടമായി നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അശ്ശീല വെബ്സൈറ്റുകള്‍ നിരോധനമേര്‍പ്പെടുത്തിയതായി ഉത്തരവ് പുറപ്പെടുവിച്ച്‌ കേന്ദ്ര സര്‍ക്കാര്‍.

63 അശ്ശീല സൈറ്റുകളാണ് പുതിയ നടപടിയില്‍ നിരോധനം നേരിട്ടിട്ടുള്ളത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൈറ്റുകളും അനുബന്ധ യു ആര്‍ എല്ലുകളും നിരോധിച്ചത്. ഇതിന് മുന്‍പും സമാനമായ രീതിയില്‍ ലൈെംഗികത ഉള്ളടക്കമായി ഉള്ള സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

2021-ലെ പുതിയ ഐടി നിയമങ്ങളും കോടതി വിധികളും ആധാരമാക്കിയാണ് രാജ്യത്ത് അശ്ശീല സൈറ്റുകള്‍ക്ക് നേരേ പടിപടിയായുള്ള നിരോധനം നടപ്പിലാക്കി വരുന്നത്. ഇത് പ്രകാരമാണ് സൈറ്റുകള്‍ ബ്ളോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് കമ്ബനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

ഏറ്റവും പുതിയ നടപടിയുടെ വിവരങ്ങള്‍ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിരോധിച്ച സൈറ്റുകള്‍ ഇനി മുതല്‍ ഏതൊരു ഡിജിറ്റല്‍ ഉപകരണം വഴിയും ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പുതുതായി നിരോധിച്ച വെബ്സൈറ്റുകളുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി പുറത്തു വിട്ടിട്ടില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...