84 കോടി നഷ്ടം, സഹായിക്കണമെന്ന് ചിരഞ്‌ജീവിയോട് വിതരണക്കാരന്‍

ചിരഞ്‌ജീവിയും മകന്‍ രാംചരണും ഒന്നിച്ചഭിനയിച്ച ആചാര്യ ഏറ്റവും വലിയ തിയേറ്റര്‍ ദുരന്തമായി മാറി. 84 കോടി രൂപയുടെ നഷ്ടമാണ് ആചാര്യ വരുത്തിയത്.

സാമ്ബത്തിക നഷ്ടത്തിന് ചിരഞ്ജീവിയോട് സഹായം ചോദിച്ച്‌ വിതരണക്കാരന്‍ രാജഗോപാല്‍ ബജാജ് കത്തെഴുതുകയും ചെയ്തു. പണത്തിന്റെ 75 ശതമാനവും നഷ്ടപ്പെട്ടതായി, രാജഗോപാല്‍ ബജാജ് വെളിപ്പെടുത്തുന്നു. റായ്‌പൂര്‍ ജില്ലയുടെ വിതരണാവകാശം സ്വന്തമാക്കാന്‍ ബജാജ് പ്രശസ്ത വിതരണക്കാരനായ വാറങ്കല്‍ ശ്രീനിവിന് പ്രീമിയം നല്‍കി. എന്നാല്‍ ചിത്രം തിയേറ്ററില്‍ തകര്‍ന്നടിഞ്ഞു. കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രം രാംചരണിന്റെ നിര്‍മ്മാണ കമ്ബനിയായ കൊനിഡെലയും മാറ്റിനി എന്റര്‍ടെയ്‌ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. പൂജ ഹെഗ്‌ഡെയായിരുന്നു ചിത്രത്തില്‍ രാംചരണിന്റെ നായിക.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

യുവ നടിയ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ബാലസംഗക്കേസിൽ നടൻ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രാവിലെ 9 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകുന്ന വിജയ് ബാബുവിനെ മരടിലെ ഹോട്ടലിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ വിവിധ...

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി; മാസ്‍ക് ധരിക്കാത്തവർക്കെതിരെ കേസെടുക്കും

സംസ്ഥാനത്ത് കൊറോണ വർധിക്കുന്ന സാഹചര്യത്തിൽ മാസ്‍ക് വീണ്ടും നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ കേസെടുക്കുമെന്നും സർക്കാർ പുറത്തിറക്കിയ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി ഇന്ന്

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെച്ചും, തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്റെതെന്നും...