എല്‍.ഡി.എഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എ.വിജയരാഘവന് പാണക്കാട് കുടുംബത്തെയും നിലപാടുകളും അറിയാത്തതല്ല. രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം പാണക്കാട് കുടുംബത്തെ വിമർശിച്ചത്. നിലപാടുകൾ വിജയരാഘവൻ മറക്കരുതെന്നും സാദിഖലി തങ്ങൾ ആരോപിച്ചു.
അതേസമയം, മലങ്കര ഓര്‍ത്തഡോക്സ് സഭാനേതൃത്വം പാണക്കാട് വസതിയില്‍ സന്ദര്‍ശനം നടത്തുകയാണ്. മെത്രാപ്പൊലീത്തമാരുടെ സംഘമാണ് പാണക്കാട്ടെത്തിയത്. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ് മാര്‍ ഐറനിയോസ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സൗഹൃദ സന്ദർശനം മാത്രമാണ് നടന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു. എ വിജയരാഘവന്റെ വാക്കുകൾ കപട മതേതര വാദികളുടെ വാക്കുകളായാണ് തോന്നിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.