ബോളിവുഡ്‌ ഒരുങ്ങി; ആലിയ-രണ്‍ബീര്‍ വിവാഹം ഇന്ന്‌

മുംബൈ> സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ട് -രണ്‍ബീര്‍ കപൂര് വിവാഹത്തിനായി ബോളിവുഡ് ഒരുങ്ങി. ദീര്ഘനാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഇന്ന് വിവാഹിതരാകും.

കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരനായ രണ്‍ബീര്‍ ന്റെ വിവാഹചടങ്ങുകള്‍ ബാന്ദ്രയിലെ കുടംബവീട്ടിലാണ് നടക്കുന്നത്. സംവിധായകന് മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്.

ബോളിവുഡ് താരങ്ങളായിരുന്ന ഋഷി കപൂറിന്റെയും നീതുസിങിന്റെയും മകനാണ് രണ്‍ബീര്‍ . കഴിഞ്ഞ ദിവസം രണ്ബീറിന്റെ വസതിയില് ഹല്ദി, സംഗീത് ചടങ്ങുകള് നടന്നിരുന്നു. കരീനാ കപൂര്, കരിഷ്മ കപൂര് അടക്കം രണ്ബീറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. ഷാരൂഖ് ഖാന്, ദീപിക പദുകോണ്, സഞ്ജയ് ലീല ബന്സാലി, സല്മാന് ഖാന് തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങള് ഇന്ന് വിവാഹ ചടങ്ങില് പങ്കെടുക്കും.

ബോളിവുഡിലെ പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ സഭ്യ സാച്ചി ആണ് ആലിയക്ക് വിവാഹ വസ്ത്രങ്ങള് ഒരുക്കുക. സംഗീത്, മെഹന്ദി ചടങ്ങുകള്ക്ക് മനീഷ് മല്ഹോത്ര ഡിസൈന് ചെയ്ത വേഷങ്ങളാണ് ആലിയ ധരിച്ചത്.

2005ല് പുറത്തിറങ്ങിയ ‘ബ്ലാക്ക്’ എന്ന സിനിമയ്ക്കായുള്ള ഓഡിഷനിടെയാണ് രണ്ബീറിനെ ആലിയ ആദ്യമായി കാണുന്നത്. ആ സമയത്ത് സഞ്ജയ് ലീല ബന്സാലിയുടെ അസിസ്റ്റന്റായി പ്രവര്ത്തിക്കുകയായിരുന്നു രണ്ബീര്. വര്ഷങ്ങള്ക്ക് ശേഷം സൂപ്പര് താരങ്ങളായി മാറിയ ഇരുവരും ഒന്നിച്ച്‌ സിനിമയില് പ്രവര്ത്തിച്ചു.’ബ്രഹ്മാസ്ത്ര’യുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...