അന്തരിച്ച ബോളിവുഡ് താരങ്ങളായ ഇര്ഫാന് ഖാനും ഋഷി കപൂറിനുമെതിരെ 2020ല്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടനും സിനിമാനിരൂപകനുമായ കമാല്‍ ആര്.ഖാന് അറസ്റ്റില്‍.
മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ കെ.ആര്.കെയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. താരത്തെ മുംബൈ ബോരിവാലി കോടതിയില്‍ ഇന്ന് ഹാജരാക്കും. 2020 ല്‍ നടത്തിയ വിവാദ ട്വീറ്റിന്റെ പേരിലാണ് അറസ്റ്റ്. അന്തരിച്ച നടന് റിഷി കപൂറിനെ കുറിച്ചും ഇര്ഫാന് ഖാനെ കുറിച്ചും മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് കേസിനാസ്പദമായ സംഭവം.
ഐപിസി 294 പ്രകാരമാണ് കെആര്‍കെയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. മറ്റ് ഐപിസി വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
‘എന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കമാല്‍ ആര്. ഖാനെ ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈ പൊലീസിന്റെ നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മോശം ഭാഷ ഉപയോഗിക്കുകയും ചെയ്തു. അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ല. ഇയാളെ അറസ്റ്റ് ചെയ്തതിലൂടെ അത്തരക്കാര്‍ക്കെതിരെ ശക്തമായ സന്ദേശമാണ് മുംബൈ പൊലീസ് നല്‍കിയത്” രാഹുല്‍ കനാല്‍ ട്വീറ്റ് ചെയ്തു.