ചലച്ചിത്ര നടനും സംവിധായകനുമായ ലാല്‍ ട്വന്റി 20യില്‍ ചേര്‍ന്നു. ട്വന്റി 20-യിൽ അംഗത്വമെടുക്കുന്നതായി വാർത്താസമ്മേളനത്തിലൂടെയാണ് നടന് ലാല്‍ പ്രഖ്യാപിച്ചത്. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു പ്രഖ്യാപനം. ലാലിനെ ഉപദേശകസമിതി അംഗമാക്കിയതായി ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചു.
ലാലിന്റെ മകളുടെ ഭർത്താവും സ്വകാര്യ എയർലൈൻസ് കമ്പനിയിലെ ക്യാപ്റ്റനുമായ അലൻ ആന്റണിയും പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. അലൻ ആന്റണി ട്വന്റി 20-യുടെ യൂത്ത് വിങ് പ്രസിഡന്റാകും.