അനു പെരിങ്ങനാട് ||OCTOBER 11,2021
നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. നാടന്‍ പാട്ടിലും കഥകളിയിലും നാടകത്തിലും കഴിവുതെളിയിച്ച കലാകാരനാണ്. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു, 2003ല്‍ പ്രത്യേക പുരസ്കാരവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രണ്ടുവട്ടം നേടി.
ചാമരം, ഒരിടത്തൊരു ഫയല്വാന്, കള്ളന് പവിത്രന്, വിടപറയുംമുമ്പേ, യവനിക, എനിക്കു വിശക്കുന്നു, അച്ചുവേട്ടന്റെ വീട്, അപ്പുണ്ണി, ഗുരുജി ഒരു വാക്ക്, പഞ്ചവടിപ്പാലം, അരപ്പെട്ട കെട്ടിയ ഗ്രാമത്തില്‍, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഈ തണുത്ത വെളുപ്പാന്‍കാലത്ത്, സൈറ, മാര്‍ഗം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
ഇന്ത്യന്‍, അന്യന് എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയ സിനിമകളുടെ രചയിതാവാണ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.