പുതു വർഷത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് തമിഴ്നടൻ രജനികാന്ത്. പാർട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31-ന് നടത്തും. സത്യസന്ധവും ആത്മീയവുമായ ഒരു സർക്കാരിനെ കൊണ്ടുവരുമെന്നാണ് വാഗ്ദാനം. ട്വിറ്ററിലൂടെയാണ് രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് അറിയിച്ചത്. 2021 ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് രജനികാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇപ്പോൾ വിരാമമിട്ടത്.
2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്നാട്ടില്‍ 234 സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പാര്‍ട്ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.