ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ അ​ന്ത​രി​ച്ചു

വൈ​ക്കം: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ന്‍ (70) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു.

കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യാ​പ​ന രം​ഗ​ത്തു നി​ന്നു​മാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. ന​ട​ന്‍, തി​ര​ക്ക​ഥാ​കൃ​ത്ത്, നാ​ട​ക സം​വി​ധാ​യ​ക​ന്‍, ര​ച​യി​താ​വ്, സി​നി​മ സം​വി​ധാ​യ​ക​ന്‍, നി​രൂ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് ബാ​ല​ച​ന്ദ്ര​ന്‍. കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് തു​ട​ങ്ങി​യ ബ​ഹു​മ​തി​ക​ളും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ന്‍ തി​ര​ക്ക​ഥാ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലാ​ണ് മ​ല​യാ​ള സി​നി​മ​യി​ല്‍ പ്ര​ശ​സ്ത​നാ​യ​ത്. എം​ജി സ്കൂ​ള്‍ ഓ​ഫ് ലെ​റ്റ്സേി​ല്‍ ദീ​ര്‍​ഘ​കാ​ലം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സ്കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

ക​മ്മ​ട്ടി​പ്പാ​ടം, പ​വി​ത്രം, എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍, ത​ച്ചോ​ളി വ​ര്‍​ഗീ​സ് ചേ​ക​വ​ര്‍, ഉ​ള്ള​ട​ക്കം, അ​ങ്കി​ള്‍ ബ​ണ്‍, പു​ന​ര​ധി​വാ​സം, മാ​ന​സം, അഗ്നിദേവന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ്.

2012ല്‍ ​പി. കു​ഞ്ഞി​രാ​മ​ന്‍ നാ​യ​രു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍ എ​ന്ന സി​നി​മ​യും അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്തി​രു​ന്നു. 2012 ല്‍ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ഇ​വ​ന്‍ മേ​ഘ​രൂ​പ​ന്‍ നേ​ടി​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ അ​ഗ്നിദേ​വ​നി​ലൂ​ടെ​യാ​ണ് സി​നി​മാ അ​ഭി​ന​യ​ത്തി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ന​ട​ന്‍, ചാ​ര്‍​ലി, അ​ന്ന​യും റ​സൂ​ലും, അ​തി​ര​ന്‍, ബ്യൂ​ട്ടി​ഫു​ള്‍, ക​മ്മ​ട്ടി​പാ​ടം തുടങ്ങി നാ​ല്‍​പ​തി​ലേ​റെ ചി​ത്ര​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. വ​ണ്‍ ആ​ണ് അ​വ​സാ​നം പു​റ​ത്തു​വ​ന്ന ചി​ത്രം.

ഭാ​ര്യ: ശ്രീ​ല​ത ച​ന്ദ്ര​ന്‍. മ​ക്ക​ള്‍: ശ്രീ​കാ​ന്ത്‌ ച​ന്ദ്ര​ന്‍, പാ​ര്‍​വ​തി ച​ന്ദ്ര​ന്‍. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് വൈ​ക്ക​ത്ത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....