നടി അമ്ബിളി ദേവിയുടെ പരാതി; നടന്‍ ആദിത്യന്‍ ജയനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: നടന്‍ ആദിത്യന്‍ ജയനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ഭാര്യയും നടിയുമായ അമ്ബിളി ദേവിയുടെ ഗാര്‍ഹിക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചവറ പൊലീസാണ് ആദിത്യന്റ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിത്യനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ അമ്ബിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആദിത്യന്‍ ചൊവ്വാഴ്ച ചവറ സ്റ്റേഷനില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നുതന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അമ്ബിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4,925 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 39,400 രൂപയുമായി പതിനെട്ട് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന്...