നടിയെ ആക്രമിച്ച കേസ് : കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നടി കാവ്യാ മാധവനെ ചോദ്യംചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി.

തിങ്കളാഴ്‌ച രാവിലെ ആലുവ പോലീസ് ക്ളബില്‍ ഹാജരാകാനാണ് കാവ്യയ്‌ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്‌ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍ മാറ്റിയത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിനു ശേഷം ആലുവയിലെ പത്‌മസരോവരം വീട്ടിലാകും കാവ്യയെ ചോദ്യം ചെയ്യുന്നത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരാഗ്യമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ശബ്‌ദരേഖയില്‍ പറയുന്നത്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...